This was never sent to KGMOA Journal for publication.
A copy is posted in my office for all to read.
It was once posted in the forum for malayalasangeetham.info.
Here it is for all to read.
ഉണ്ടൊരു നായവനുണ്ടീറോഡില്‍
കണ്ടു കഴിഞ്ഞാല്‍ കേമനവന്‍ താന്‍
മണ്ടച്ചാരവനൊരു ക്ഷണനേരം
കൊണ്ടു കടിക്കാം നമ്മളെയെല്ലാം
തെണ്ടന്‍ നായുടെ പല്ലിനു ചുറ്റും
ചുണ്ടിലുമുണ്ടൊരു തുപ്പലിനംശം
ഉണ്ടാവാനിടയുണ്ടിതിനുള്ളില്‍
കണ്ടാല്‍കാണാവൈറസ്സ് മുഴുവന്‍
തൊണ്ടയില്‍ തുപ്പലിറക്കാന്‍ കഴിയാ
മണ്ടിടുമവനുടനെ കടി തന്നാല്‍
ഉണ്ടിവന്നുള്ളില്‍ പേവിഷ വൈറസ്സു്
മണ്ടീടുക നീ വാക്സിനെടുക്കാന്‍
കണ്ടീടുക നീ സൂക്ഷിച്ചെന്നാല്‍
കുണ്ഠിതമില്ലാതൊരു തോള്‍ മുകളില്‍
വേണ്ടതു പോലൊരു സൂചിയെടുത്താല്‍
മണ്ടത്തരമാവില്ല വിശേഷം
പട്ടിണിമരണമതിന്നേക്കാളൊരു
ഞെട്ടലതല്ലേ റേബീസ്സു് മരണം
തൊട്ടൊരു വീട്ടിലയല്‍വാസികളും
തൊട്ടുതൊടാനായു് വന്നിടുകില്ല
കഷ്ടത കണ്ടു നടന്നീടുന്നൊരു
ചേട്ടനുമിവിടെ രക്ഷയ്ക്കില്ല
കേട്ടിടു - കാലന്‍ വന്നു കഴിഞ്ഞാല്‍
തട്ടിക്കൊണ്ടേ പോവുകയുള്ളു
മുറിവിലിരിക്കും തുപ്പലിനംശം
കറയില്ലാതെ കഴുകിക്കളയാന്‍
ചെറുതായുള്ളൊരു സോപ്പിന്‍ കഷണം
മുറിവതിലിട്ടു പതച്ചുകഴിഞ്ഞാല്‍
ചെറുതായുള്ളൊരു നീറ്റലൊഴിച്ചാല്‍
മുറിവാ ക്‍ളീനായപകടമില്ല
മുറിവിലിരിക്കും റേബീസ്സു്
വൈറസ്സെല്ലാമങ്ങനെ ചത്തു നശിക്കും
ഉണ്ടാവാനിടയാകും റേബീസ്സു്
കണ്ടില്ലെന്നു നടിക്കരുതാരും
ഉണ്ടാവാതെയിരിക്കാനൊരു വര -
മുണ്ടാവുന്നതനുഗ്രഹമല്ലേ
ഏറെ വിചാരം ചെയ്യുകയില്ലാ -
താറു ദിനത്തില്‍ സൂചിയെടുത്താ -
ലാറും മാനവഭീതികള്‍ മുഴുവന്‍
കാറുകയും കരയുകയും വേണ്ടേ വേണ്ട
ഉണ്ടായീടണം പൂജ്യം അതൊന്നായി
രണ്ടാമത്തതു മുന്നുദിനത്തില്‍,
വീണ്ടുമൊരെണ്ണം ഏഴാകുമ്പോള്‍
രണ്ടാം വാരം കണ്ടുകഴിഞ്ഞാല്‍
ഉണ്ടൊരു നാലാംസൂചിയൊരെണ്ണം
വീണ്ടുമൊരെണ്ണം നാലാം വാരം,
വേണ്ടിടുമെങ്കില്‍ തൊണ്ണൂറാംദിനം
കണ്ടഥനേരം ആറാമത്തതു.
പണ്ടു വരുന്നൊരു റേബീസ്സ് രോഗം
ഉണ്ടാവില്ലതു സംശയമില്ല
കണ്ടേടത്തു നടക്കുന്നേരം
വീണ്ടം കടിയൊന്നേറ്റു കഴിഞ്ഞാ -
ലുണ്ടായതുടനടിയാണെങ്കില്‍
രണ്ടെണ്ണമതുടനെയെടുക്കാം
ഉണ്ടായതുനടിയല്ലെന്നാകില്‍
രണ്ടിനു പകരം മൂന്നായിടണം
പട്ടികളായിട്ടൊട്ടി വസിക്കും
പട്ടിപിടുത്തക്കാര്‍ കര്‍ഷകരും
പട്ടിവളര്‍ത്തലിലൊട്ടുരസിക്കും
കുട്ടികളും മൃഗവൈദ്യന്മാരും
പട്ടി, കുറുക്കന്‍, വവ്വാലുള്ളൊരു
കാട്ടിലിരിക്കും ഫോറസ്റ്റു് ഗാര്‍ഡും
വെട്ടുമിറച്ചി തൊട്ടുനടക്കും
ഇട്ടിച്ചേട്ടനും സൂക്ഷിച്ചിടണം
പട്ടിണിയില്ലാതങ്ങു കഴിപ്പാന്‍
തൊട്ടുതലോടിചെയ്തിടുമൊരു തൊഴില്‍
പെട്ടിയിലാക്കാനുള്ളൊരു വകയായി
പെട്ടുപെടാതെ കരുതിയിരിക്കൂ
പെട്ടെന്നായിട്ടുണ്ടൊരുപായ -
മ്മേട്ടന്‍ പറയും കാര്യം ഇതു കേള്‍
പൊട്ടന്‍ ഭ്രാന്തന്നാവാതുടനെ
എട്ടണ ചിലവില്ലാത്തൊരു കാര്യം
പൂജ്യം, ഏഴും, ഇരുപത്തെട്ടും,
ബൂസ്റ്റര്‍ ഒരെണ്ണം ഒരു വര്‍ഷത്തില്‍
പൂജ്യനവനൊന്നഞ്ചാം വര്‍ഷം
തഞ്ചത്തിലൊരിഞ്ചക്ഷന്നെടുത്താല്‍
വിജയശ്രീലാളിതരായങ്ങനെ
വിജയം നമ്മള്‍ക്കൊത്തു രസിക്കാം
രാജാവോപ്രജയെന്നൊരു ഭേദം
രാജ്യത്തെ അണുക്കള്‍ക്കില്ലാ
വീട്ടില്‍ കുട്ടികള്‍ അച്ഛനുമമ്മയും
തൊട്ടുവളര്‍ത്തും പട്ടിയൊരെണ്ണം
പെട്ടെന്നൊരു നാള്‍ രോഗം കിട്ടാന്‍
മട്ടുള്ളതിനാല്‍ സൂക്ഷിച്ചിടണം
തൊട്ടൊരു ദേശത്തുണ്ടാവില്ലേ
പട്ടിചികിത്സാകേന്ദ്രമൊരെണ്ണം
ഒട്ടും മടിയാതവിടെ ചെന്നാല്‍
പട്ടിയ്ക്കായൊരു സൂചി ലഭിക്കും
വേണ്ടിടുമെങ്കില്‍ ചെണ്ടയെടുത്തൊരു
വണ്ടിയെടുത്തും മടികൂടാതെ
ചെണ്ടയ്ക്കൊരു കോല്‍ കൊട്ടിനടന്നൊരു
കണ്ഠമെടുത്തു പറഞ്ഞു നടക്കൂ
ഉണ്ടാവല്ലെയൊരാള്‍ക്കും റേബീസ്സു്
കണ്ടുകഴിഞ്ഞാല്‍ മരണം മാത്രം
ഉണ്ടാവാതെയിരിയ്ക്കാന്‍ വരമൊ -
ണ്ടിവിടെയതെങ്കിലനുഗ്രഹമല്ലേ.
വയറിളക്കം
മാരകമായൊരുരോഗംവരാതെയീ
മാലോകരെല്ലാരുംസൂക്ഷിക്കേണം
രോഗത്തിനാണെങ്കില്‍ഛര്‍ദ്ദിയുംക്ഷീണവും
തോരാതെവെള്ളംപോല്‍ശോധനയും
മാരകമാകുവാനെന്താണുകാരണം
പോഷകവസ്തുക്കള്‍നഷ്ടമാകും
ദേഹത്തിന്‍വെള്ളവുംധാരാളംപോയിടും
വേഗത്തിലുപ്പുകള്‍നഷ്ടമാകും
രോഗത്തിനാരംഭമാരോഗ്യകേന്ദ്രത്തില്‍
പോകണംഡോക്ടറെകാണിക്കേണം
പാനീയപായ്ക്കറ്റുപൊട്ടിച്ചുവേഗത്തില്‍
വെള്ളത്തില്‍ചേര്‍ത്തുകുടിച്ചിടേണം
കുഞ്ഞുങ്ങള്‍ക്കായിട്ടോകുപ്പിയില്‍പാലല്ല
കുഞ്ഞുങ്ങള്‍ക്കമ്മിഞ്ഞപ്പാല്‍കൊടുക്കാം
ദാഹത്തിനായിട്ടോഓആറെസു്വെള്ളവും
ദാരുണമീരോഗംമാറ്റിനിര്‍ത്താന്‍
രോഗമിതുവന്നാല്‍നല്‍കുന്നമാത്രകള്‍
തോതുകണക്കുകഴിച്ചിടേണം
ബന്ധുക്കള്‍ക്കീരോഗംകിട്ടാതിരിക്കുവാന്‍
ബുദ്ധിയായു്നിര്‍ദ്ദേശംപാലിക്കേണം
രോഗംപടര്‍ത്തീടുമീച്ചകള്‍കാരണം
കേമത്തിലാഹാരംമൂടിടേണം
ചൂടുള്ളഭക്ഷണംമാത്രംകഴിക്കണം
പാത്രങ്ങള്‍ വൃത്തിയായിവച്ചിടേണം
ആഹാരംതേടുവാന്‍പുകുന്നതിന്മുന്നേ
ആദ്യമായു്കൈകള്‍കഴുകിടേണം
കയ്യിലെരോഗാണുനീക്കിയെടുക്കുവാന്‍
കയ്യാകെസോപ്പാല്‍കഴുകിടേണം
കോരുന്നവെള്ളവുംവൃത്തിയായു്വയ്ക്കണം
കോരിക്കഴിഞ്ഞാല്‍തിളപ്പിക്കേണം
വീടിന്‍പരിസരംവൃത്തിയായു്വയ്ക്കണം
വൃത്തികിണറ്റിനുചുറ്റുംവേണം
വീടിന്‍കിണറ്റിലായു്ക്ലോറിന്‍കലക്കണം
ഭിത്തികിണറ്റിനുചുറ്റുംവേണം
ചപ്പുചവറിലോയീച്ചയൂണ്ടാവാതെ
ചപ്പുചവറുകള്‍കത്തിക്കേണം
ആരോഗ്യകാര്യങ്ങള്‍ക്കായു്വരുംകൂട്ടരെ
ആത്മാര്‍ത്ഥമായിസഹായിക്കേണം
ഈയൊരുസന്ദേശമെല്ലാരുംപാലിച്ചാല്‍
ഈരോഗമങ്ങിനെമാറ്റിനിര്‍ത്താം
