Pages

Wednesday, November 17, 2010

Taste Sensation



നമ്മള്‍ എന്തിനു രുചി അറിയണം? ഉടയതമ്പുരാന്റെ ഓരോ ലീലാവിലാസങ്ങള്‍ !

നമുക്കു് രുചി അറിയാനുള്ള കഴിവു് തന്നിരിക്കുന്നതു് ഭക്ഷണം ആസ്വദിച്ചു കഴിക്കാനാണെന്നതിനുപരി മാലിന്യമുള്ള ഭക്ഷണം കഴിക്കാതിരിക്കാന്‍ കൂടിയാണെന്നു് ഓര്‍ക്കുക.

ഭക്ഷണത്തിലടങ്ങിയിരിക്കുന്ന രാസവസ്തുക്കളെ തിരിച്ചറിയാനുള്ള പ്രത്യേക തരം കോശങ്ങള്‍ നാവില്‍ അടങ്ങിയിരിക്കുന്നു. ഇവയ്ക്കു് ടേസ്റ്റു് ബഡ്സ്സു് എന്നു പറയും. രുചിയുള്ള പദാര്‍ത്ഥം നാക്കില്‍ വെക്കുമ്പോള്‍ ഈ ടേസ്റ്റു് ബഡു്സ്സു് ഉത്തേജിക്കപ്പെടുന്നു. അവയില്‍ ചില വൈദ്യുതി തരംഗങ്ങള്‍ ഉണ്ടാവുകയും ആ തരംഗങ്ങള്‍ അവയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഞരമ്പുകള്‍ വഴി തലച്ചോറിലെ രുചി തിരിച്ചറിയാനുള്ള കേന്ദ്രത്തിലെത്തുകയും അവിടെ നേരത്തെ മനസ്സിലാക്കിയ പലതരം രുചികളുമായി വിശകലനം ചെയ്തു് രുചി തിരിച്ചറിയുന്നു.

No comments:

Post a Comment