ഇതാണോ ഒരു ജില്ലയിലെ പ്രധാന ആശുപത്രിയിലെ പ്രധാന പ്രവേശന കവാടം ? അവിടെ നില്‍ക്കുന്ന ആളോടു ചോദിക്കാം.
രോഗികള്‍ക്കും ആമ്പുലന്‍സ്സിനും വരാനുള്ള വഴിക്കു് തടസ്സമുണ്ടാക്കിക്കൊണ്ടു് പാര്‍ക്കു് ചെയ്തിരിക്കുന്ന കണ്ടിട്ടു് വേറേ സ്ഥലമില്ലാഞ്ഞിട്ടാണെന്നു കരുതേണ്ട. അതിവിടെ ധാരാളമുണ്ടു്. പക്ഷെ അതു് ഒരു ഇരുപത്തിയഞ്ചു് അടി ദൂരെയാണു്. വണ്ടി അവിടെ വെച്ചാല്‍ മഴയും വെയിലും കൊള്ളും. ഇവിടെയാകുമ്പോള്‍! പോരാത്തതിനു് ഇവിടെ പാര്‍ക്കു് ചെയ്യാനുള്ള പാസ്സിനു് വലിയ തുക വരികയുമില്ല, തുക വാങ്ങുന്ന ആള്‍ വണ്ടി നോക്കിക്കോളുകയും ചെയ്യും! " രോഗികളോ? അവര്‍ ഇതിന്റെ ഇടയില്‍ക്കൂടി നൂണ്ടു് പോയു്ക്കോളും! നമുക്കു് നമ്മുടെ കാര്യം. വണ്ടി മാറ്റാന്‍ പറഞ്ഞാല്‍ വിവരമറിയും. ഞാനാരാണെന്നറിയാമോ? താന്‍ പോടോ!"
"സാറേ. എന്താ പത്രത്തില്‍ കൊടുക്കാനാണോ ഫോട്ടൊ എടുക്കുന്നേ? പത്രത്തില്‍ കൊടുത്തിട്ടും വലിയ കാര്യമൊന്നുമില്ല. എല്ലാവരും വണ്ടി സൗകര്യപൂര്‍വ്വം ഇവിടെ കൊണ്ടു വെക്കും. ഞാന്‍ പാര്‍ക്കിങ്ങു് കാശു ചോദിച്ചാല്‍ ചിലരൊക്കെ തരും. മതി. അതെങ്കില്‍ അതു്. മണ്ടന്‍മാര്‍! എന്നാലും പെട്ടെന്നു് ഒരു അത്യാഹിതം സംഭവിച്ചാല്‍ ഒരുപാടു് വാഹനങ്ങള്‍ വരും ഇവിടം നിറയും. എന്റെ പോക്കറ്റും!" "രോഗികളോ? അവരോടു് പോയു് പണി നോക്കാന്‍ പറ"
ഈ കരിമുകില്‍മാലകള്‍ പെയ്തുപെയ്തു് ഒഴുകുമോ പെയ്യാതെ ഒഴിയുമോ?
ഇതാണു് അത്യാഹിതം. എന്റമ്മേ അതു വഴി വേണമല്ലോ ഇതു വരെ രാഗികള്‍ക്കെത്താന്‍. ഹിതം നടക്കാത്തിടത്താണോ അത്യാഹിതം? ഇവിടം വരെ ഒന്നെത്തിക്കിട്ടിയപ്പോള്‍ ദേണ്ടേ ധാരാളം സ്ഥലം. വന്ന വഴി ഒരു "bottle-neck". ശരിക്കും പേടിച്ചു പോയി.
ആശാനേ. മാര്‍ഗ്ഗ തടസ്സം ഉണ്ടാക്കുന്നതില്‍ റ്റൂവീലര്‍ അനിയന്മാരുടെ ഒട്ടും പുറകിലല്ല ഞങ്ങള്‍ കാര്‍ അണ്ണന്മാര്‍. ജസ്റ്റു് യൂ മൈണ്ടിറ്റു്.
"കിഴക്കു നിന്നും, പടിഞ്ഞാറു നിന്നും, വടക്കു നിന്നും (തെക്കു വശം കെട്ടിടമായിപ്പോയി)എവിടെ നിന്നു വന്നാലും ഞങ്ങള്‍ ഈ സ്ഥലം അങ്ങു് സ്വയം അഡു്ജസ്റ്റു് ചെയ്യും. കേട്ടിട്ടില്ലേ സീസറിനുള്ളതു് സീസറിനും ദൈവത്തിനുള്ളതു് ദൈവത്തിനും എന്നു് "
ഭാഗ്യം! കാലനുള്ളതു് കാലനും എന്നു് പറഞ്ഞില്ലല്ലോ.
അപ്പഴേ അവസാനമായു് ഒരു ചോദ്യം. "ഇത്രയും വണ്ടികളുടെ ഉടമസ്ഥരുടെ വീടുകളില്‍ നിന്നു് പെട്ടെന്നു് ഒരു അത്യാഹിതം ആശുപത്രിയില്‍ എത്തിയെന്നു സങ്കല്‍പ്പിക്കുക. അവര്‍ ആശുപത്രിയിലേക്കു് എങ്ങിനെ കയറും?"
Hello Bhadran,
ReplyDeleteGood posts, interesting writing and meaningful messages - story and poem.
Best wishes,
James