Pages

Wednesday, November 17, 2010

Taste Sensation



നമ്മള്‍ എന്തിനു രുചി അറിയണം? ഉടയതമ്പുരാന്റെ ഓരോ ലീലാവിലാസങ്ങള്‍ !

നമുക്കു് രുചി അറിയാനുള്ള കഴിവു് തന്നിരിക്കുന്നതു് ഭക്ഷണം ആസ്വദിച്ചു കഴിക്കാനാണെന്നതിനുപരി മാലിന്യമുള്ള ഭക്ഷണം കഴിക്കാതിരിക്കാന്‍ കൂടിയാണെന്നു് ഓര്‍ക്കുക.

ഭക്ഷണത്തിലടങ്ങിയിരിക്കുന്ന രാസവസ്തുക്കളെ തിരിച്ചറിയാനുള്ള പ്രത്യേക തരം കോശങ്ങള്‍ നാവില്‍ അടങ്ങിയിരിക്കുന്നു. ഇവയ്ക്കു് ടേസ്റ്റു് ബഡ്സ്സു് എന്നു പറയും. രുചിയുള്ള പദാര്‍ത്ഥം നാക്കില്‍ വെക്കുമ്പോള്‍ ഈ ടേസ്റ്റു് ബഡു്സ്സു് ഉത്തേജിക്കപ്പെടുന്നു. അവയില്‍ ചില വൈദ്യുതി തരംഗങ്ങള്‍ ഉണ്ടാവുകയും ആ തരംഗങ്ങള്‍ അവയുമായി ബന്ധിപ്പിച്ചിരിക്കുന്ന ഞരമ്പുകള്‍ വഴി തലച്ചോറിലെ രുചി തിരിച്ചറിയാനുള്ള കേന്ദ്രത്തിലെത്തുകയും അവിടെ നേരത്തെ മനസ്സിലാക്കിയ പലതരം രുചികളുമായി വിശകലനം ചെയ്തു് രുചി തിരിച്ചറിയുന്നു.

Smell - Olfactory System



പല വസ്തുക്കളുടേയും മണം നമ്മള്‍ മനസ്സിലാക്കുന്നതെങ്ങിനെയെന്നു് ചിന്തിച്ചിട്ടുണ്ടോ?

വായുവില്‍ അടങ്ങിയിരിക്കുന്ന കണികകള്‍ മൂക്കിലൂടെ വലിച്ചെടുക്കുമ്പോഴാണല്ലോ നമ്മള്‍ മണം അറിയുന്നതു്. കഴിക്കുന്ന ഭക്ഷണത്തിന്റെ രുചി മാത്രമല്ല അതിന്റെ ഗന്ധം കൂടി ആസ്വദിക്കാന്‍ വേണ്ടി എന്നു മാത്രമല്ല ദുഷിച്ച ഭക്ഷണം കഴിക്കാതിരിക്കാന്‍ കൂടിയാണു് ഉടയതമ്പുരാന്‍ വായയുടെ നേരേ മുകളിലായി മൂക്കിനുള്ളില്‍ മണം അറിയാന്‍ ഉള്ള അവയവം ശൃഷ്ടിച്ചതെന്നു വേണം കരുതാന്‍.

ഗന്ധത്തിന്റെ കണികകള്‍ വായു വഴി മൂക്കില്‍ എത്തുന്നു. മൂക്കിലെ മേല്‍തട്ടില്‍ ഉള്ള മ്യൂക്കസ്സു് മെംബ്രേനില്‍ ഈ കണികകള്‍ അലിയുന്നു. അവിടെ ഓള്‍ഫാക്റ്ററി ബള്‍ബില്‍ സ്ഥിതിചെയ്യുന്ന പ്രത്യേകതരം കോശങ്ങള്‍ ഉത്തേജിക്കപ്പെടുകയും അതുമായി ബന്ധിപ്പിച്ചിരിക്കുന്ന ഞരമ്പുകള്‍ വഴി മണം തിരിച്ചറിയാനുള്ള തലച്ചോറിലെ ഓള്‍ഫാക്റ്ററി ലോബു് കേന്ദ്രത്തേലേക്കു് വിവരം പോകുന്നു. തലച്ചേറില്‍ നേരത്തേ മനസ്സിലാക്കിയ വിവരങ്ങളുമായി വിശകലനം ചെയ്തു് ആ ഗന്ധം തിരിച്ചറിയുന്നു.

Eye - Mechanism of Vision

Part I



Part II



Short Explanation



.